കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ 17കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങി പതിനേഴു വയസുകാരന്‍ മരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് എത്തിയാണ് കൗമാരക്കാരനെ കുളത്തില്‍നിന്നു പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.