മമതക്ക് പരുക്കേറ്റ സംഭവം: ആക്രമണമല്ല, അപകടത്തിൽ സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റത് ആക്രമണത്തിൽ അല്ലെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി. അപകടത്തിലാണ് മമത ബാനർജിക്ക് പരുക്കേറ്റതെന്നും ചൂണ്ടിക്കാട്ടി നിരീക്ഷക സമിതി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി.
ബിറുല്യ ബസാറിൽ നടന്ന പരിപാടിക്കിടെയാണ് മമതക്ക് പരുക്കേറ്റതെന്നാണ് റിപ്പോർട്ട്. അതേസമയം ബിജെപിയുടെ ഗൂഢാലോചനയെ തുടർന്നാണ് മമതക്ക് പരുക്കേറ്റതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു.
സ്‌പെഷ്യൽ നിരീക്ഷണ ഓഫീസർ അജയ് നായ്ക്, സ്‌പെഷ്യൽ പോലീസ് നിരീക്ഷകൻ വിവേക് ദുബെ എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.