Wednesday, April 9, 2025
National

നിയമസഭാ തെരഞ്ഞെടുപ്പ്: അശോക് ഗെഹ്ലോട്ടിന് കേരളത്തിന്റെ നിരീക്ഷണ ചുമതല നൽകി ഹൈക്കമാൻഡ്

കേരളം ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേൽനോട്ടം വഹിക്കാൻ കോൺഗ്രസ് നിരീക്ഷകരെ നിയമിച്ചു. കേരളത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്, ലൂസിഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവർക്കാണ് ചുമതല.

അസമിൽ ഭൂപേഷ് ബാഗൽ, മുകുൾ വാസ്‌നിക്, ഷകീൽ അഹമ്മദ് ഖാൻ എന്നിവരാണ് നിരീക്ഷകർ. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡോ. എം. വീരപ്പമൊയ്‌ലി, എം.എം. പള്ളം രാജു, നിതിൻ റാവുത്ത് എന്നിവർക്കാണ് ചുമതല. പശ്ചിമബംഗാളിൽ ബി.കെ. ഹരിപ്രസാദ്, അലംഗീർ അലം, വിജയീന്ദർ സിംഗ്ല എന്നിവർക്കാണ് ചുമതല.

 

Leave a Reply

Your email address will not be published. Required fields are marked *