Monday, January 6, 2025
National

വന്ദേഭാരത് മിഷന്‍ ആറാം ഘട്ടം: കുവൈറ്റില്‍ നിന്നും പത്ത് സര്‍വീസുകള്‍, സൗദിയില്‍ നിന്ന് 19 സര്‍വീസുകള്‍

കൊച്ചി: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്തില്‍ നിന്ന് പത്തു സര്‍വീസുo. സൗദിയില്‍ നിന്നു 19 സര്‍വീസുo നടത്തുo. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണു കുവൈത്തില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
സെപ്റ്റംബര്‍ 9, 15, 22 29 തീതികളിലാണു കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉള്ളത്

കുവൈത്തില്‍ നിന്നും കാലത്ത് 10.30 പുറപ്പെടുന്ന വിമാനം വൈകിട്ടു 5.55 നു കോഴിക്കോട്ടെത്തും. 92 ദിനാര്‍ ആണ് ടിക്കറ്റ് ഫെയര്‍. സെപ്റ്റംബര്‍ 4 , 12 , 20 25 തീയതികളിലാണ് ട്രിച്ചി സര്‍വീസ് ചെന്നെയിലേക്കുള്ള വിമാനങ്ങള്‍ സെപ്റ്റംബര്‍ 5, 21 തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്‌. സൗദിയില്‍ നിന്നുള്ള സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ചകളിലെ വിമാന ഷെഡ്യൂളാണ് ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്‍പ്പെടെ പത്തൊന്‍പത് സര്‍വീസുകളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്‍പത് എണ്ണം കേരളത്തിലേക്കും ബാക്കിയുള്ളവ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ്.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വീസുകള്‍. ജിദ്ദയില്‍ നിന്നും ഇത്തവണ കേരളത്തിലേക്ക് സര്‍വീസുകളൊന്നുമില്ല. സെപ്തംബര്‍ നാലിനും പതിമൂന്നിനും ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും അഞ്ചിനും, ഏഴിനും കോഴിക്കോട്ടേക്കും, എട്ടിന് കൊച്ചിയിലേക്കും, പതിനാലിന് കണ്ണൂരിലേക്കുമാണ് സര്‍വീസുകള്‍

റിയാദില്‍ നിന്നും ഏഴിന് തിരുവനന്തപുരത്തേക്കും, പന്ത്രണ്ടിന് കൊച്ചിയിലേക്കും, പതിമൂന്നിന് കോഴിക്കോട്ടേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *