Monday, January 6, 2025
National

പ്രധാന റൂട്ടുകളിലെ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്നു ആവശ്യപ്പെട്ടു ദക്ഷിണ റെയില്‍വേ

കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കത്തു നല്‍കി. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ മെയില്‍, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍, ചെന്നൈ-മംഗളൂരു മെയില്‍, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ്, തിരുവനന്തപുരം-മംഗളൂരു മലബാര്‍, മവേലി എക്‌സ്പ്രസുകള്‍ തുടങ്ങിയവയാണു കേരളത്തില്‍ ഓടിക്കാനായി ചോദിച്ചിരിക്കുന്ന പ്രധാന ട്രെയിനുകള്‍.

വഞ്ചിനാട്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്കായി ഡിവിഷനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരളത്തിനും തമിഴ്‌നാടിനുമായി 30 ട്രെയിനുകളാണു ദക്ഷിണ റെയില്‍വേ ചോദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും റെയില്‍വേ ബോര്‍ഡിന്റേയും അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക. എന്നാല്‍ നഷ്ടത്തിലായ ട്രെയിനുകള്‍ റദ്ദാക്കുന്നതു കേരളത്തില്‍ വലിയ പ്രതിഷേധത്തിനു ഇടയാക്കിയതിനാല്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ ബോര്‍ഡ് രണ്ടു വട്ടം ആലോചിച്ചിക്കുമെന്ന സൂചനയാണു അധികൃതര്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *