പെഗാസസ്: ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന്കേന്ദ്രം
പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകൾ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമ തടസ്സമില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. അതേസമയം ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ വിശദീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു
രാജ്യസുരക്ഷയിൽ ഇടപെടൽ നടത്തില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞു. ദേശീയസുരക്ഷയെ കുറിച്ചോ പ്രതിരോധ കാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ല. എന്നാൽ ദേശീയസുരക്ഷയെ ബാധിക്കാത്ത ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു.