കേന്ദ്രത്തിന് കൂടുതൽ സമയം; പെഗാസസ് ഹർജികൾ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അധിക സത്യവാങ്മൂലത്തിന് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിച്ചാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്
ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേന്ദ്രം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ല. കോടതിക്ക് കൃത്യമായ വിവരങ്ങൾ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. എന്നാൽ ദേശീയസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പറയാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.