കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം
കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ദ്വീപ് നിവാസികൾക്ക് ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് സാഹചര്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം എന്നാണ് വിശദീകരണം. അടിയന്തിര ഘട്ടത്തിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു.
ലക്ഷ ദ്വീപിൽ നേരത്തെ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ നാൽപത്തിരണ്ട്് പേർക്ക മാത്രമാണ് ദ്വീപിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദ്വീപിലെ ക്വാറന്റൈൻ നിർദേശങ്ങൾ ഭരണകൂടം കർശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ വേണം.