Wednesday, April 9, 2025
National

രാജ്യദ്രോഹ കുറ്റം: ഐഷ സുൽത്താന ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം

രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത ഐഷ സുൽത്താനയെ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് നൽകി. ഇന്ന് രാവിലെ പത്തരയോടെ കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ദ്വീപിലെ ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചതിന് കലക്ടർ ഐഷയെ താക്കീത് ചെയ്തു. ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്

ഞായറാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദ്വീപ് വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചതായാണ് കണ്ടെത്തൽ. ഐഷ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *