അന്തിമ വിധി വരുന്നതുവരെ സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാമെന്ന് ഇടക്കാല ഉത്തരവ്
കേസിലെ അന്തിമ വിധി വരുന്നതുവരെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് കാരക്കാമല എഫ് സി സി മഠത്തിൽ തുടരാമെന്ന് കോടതി ഉത്തരവ്. മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. ഇത്രയും കാലം സേവനം നടത്തിയ മഠത്തിൽ തുടരാൻ അനുവദിക്കണെന്നും മറ്റൊടിത്തേക്ക് ഇറങ്ങിപ്പോകാനാകില്ലെന്നും കാണിച്ച് സിസ്റ്റർ ലൂസി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്
മുൻസിഫ് കോടതിയിലെ നിയമനപടികൾ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. സഭാ നടപടിക്കെതിരെ ലൂസി നൽകിയ മൂന്ന് അപ്പീലുകളും വത്തിക്കാൻ തള്ളിയിരുന്നു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയത്.