Thursday, January 23, 2025
National

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ ഒഴിവാക്കാൻ ശുപാർശ

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ തലത്തിൽ പുതിയ മാറ്റങ്ങൾ. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര അഡ്മിനിസ്ടേറ്റർക്ക് കൈമാറി.

വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നു റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. അതിന്റെ ഭാഗമായി ഭാവിയിൽ നഷ്ടപ്പെടുന്നത് 35 ഓളം തസ്തികകൾ ആണ്. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ, മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക തുടങ്ങിയ ഇനി വേണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്‍റെ ഭാഗമായി കൃഷി,മൃഗ സംരക്ഷണം, ടൂറിസം അടക്കമുള്ള വിവധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ആയിരത്തിലേറെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ . സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ലക്ഷ ദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *