24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 338 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഇരുപതിനായിരത്തിലേറെ കേസുകളും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 20,487 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
338 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,32,36,921 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,24,13,345 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 4,42,655 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.