മങ്കടയില്‍ 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം മങ്കടയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആഷിയെന്ന 70കാരിയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ കൊല്ലപ്പെടുന്നത് ജൂലൈ 16നാണ്. ഇവരുടെ പേരക്കുട്ടിയുടെ ഭര്‍ത്താവും ഐടി അധ്യാപകനുമായ മമ്പാട് സ്വദേശി നിഷാദ് അലിയാണ് അറസ്റ്റിലായത്
ആയിഷയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സംഭവദിവസം പേരക്കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി.
ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അലി പിടിയിലാകുന്നത്. എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഇയാള്‍ സ്വകാര്യ സ്ഥാപനത്തില്‍ ഐടി അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഇയാള്‍ക്കുണ്ട്. ഇത് തീര്‍ക്കാനായിട്ടായിരുന്നു കൊലപാതകവും കവര്‍ച്ചയും ലക്ഷ്യമിട്ടത്.