ജമ്മു കാശ്മീരിൽ പോലീസിന് നേരെ ഭീകരാക്രമണം; രണ്ട് പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിൽ പോലീസിന് നേരെ ഭീകരാക്രമമം. നൗഗാമിലാണ് ആക്രമണം നടന്നത്. രണ്ട് പോലീസുദ്യോഗസ്ഥർ ആക്രമമത്തിൽ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പോലീസ് സംഘത്തിന് നേരെ ആയുധധാരികളായ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണസ്ഥലം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ