കാശ്മീരിലെ പുൽവാമയിൽ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരുക്കേറ്റു
ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ശ്രീനഗർ-ജമ്മു ദേശീയപാതയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചൗക്ക് കാക്കപൊരയിൽ സിആർപിഎഫ് വാഹനത്തിന് നേർക്കാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. എന്നാൽ ലക്ഷ്യം മാറി ഇത് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണം നടത്തിയവർക്കായി സൈന്യം തെരച്ചിൽ ശക്തമാക്കി. അന്വേഷണം ആരംഭിച്ചതായി ജമ്മു കാശ്മീർ പോലീസും അറിയിച്ചു