പോഷ് ആക്ട് കർശനമായി നടപ്പാക്കത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി, കർശനമായി പാലിക്കാൻ നിർദ്ദേശം
ദില്ലി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമം ( POSH ACT) കർശനമായി നടപ്പാക്കത്തിൽ അതൃപ്തിയുമായി സുപ്രീം കോടതി. നിയമം വന്ന് പത്തുവർഷമായിട്ടും വ്യവസ്ഥകൾ മോശമായി നടപ്പാക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി നിയമം കർശനമായി പാലിക്കാൻ നിർദ്ദേശിച്ചു. കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളിൽ അടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം. സംസ്ഥാനങ്ങളിൽ സർവകലാശാലകളിൽ, കമ്മീഷനുകളിൽ, സ്വകാര്യസ്ഥാപനങ്ങളിൽ അടക്കം നിയമം നടപ്പാക്കണം. നിയമത്തിന്റെ വ്യവസ്ഥകൾ എല്ലാവരും അറിഞ്ഞിരിക്കണം. ഇതു സംബന്ധിച്ച് അവബോധ പരിപാടികൾ സംഘടിപ്പിക്കണം. ജഡ്ജിമാരായ ഹിമാ കോഹ്‍ലി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്.