സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയ കേരളത്തിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു
സിക്കിം ലോട്ടറിക്ക് പേപ്പർ ലോട്ടറി നിയമപ്രകാരം നികുതി ഏർപ്പെടുത്തിയ കേരളത്തിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. ചൂതാട്ടത്തിന്റെ പരിധിയിൽ ലോട്ടറി വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് കോടതി അറിയിച്ചു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
മൂല്യവർധിത നികുതി നിലവിൽ വരികയും ലോട്ടറി നറുക്കെടുപ്പിലൂടെ ലൈസൻസ് ഫീ ജനറൽ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്. 2005ലാണ് കേരളം നികുതി ഏർപ്പെടുത്തി നിയമം പാസാക്കിയത്. എന്നാൽ സിക്കിം സർക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്പൈറ്ററും നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ റദ്ദാക്കി.
ഒരു സംസ്ഥാനത്തിന്റെ സംരഭത്തിന് മേൽ മറ്റൊരു സംസ്ഥാനത്തിന് നികുതി ഏർപ്പെടുത്താൻ ആകില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഈടാക്കിയ നികുതി തിരികെ നൽകാനും കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.