‘ഡോ.വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചത് കൂടെയുള്ള ഡോക്ടർ മാത്രം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് സഹപ്രവര്‍ത്തകര്‍
കൊല്ലം : ശ്വാസകോശത്തിൽ കുത്തേറ്റാൽ നൽകേണ്ട അടിയന്തിര ചികിത്സ ഡോക്ടർ വന്ദനയ്ക്ക് കിംസിൽ എത്തുന്നതുവരെ നൽകാനായില്ലെന്ന് സഹ പ്രവർത്തകർ. പ്രതി സന്ദീപ് സ്വബോധത്തിലല്ലായിരുന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കൂടെയുള്ള ഡോക്ടർ മാത്രമാണ് വന്ദനയെ രക്ഷിക്കാൻ എത്തിയതെന്നും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നും ഡോക്ടർമാർ ആരോപിച്ചു. ഡ്രസിംഗ് റൂമിൽ നിന്നാണ് പ്രതി കത്രിക എടുത്തത്. എക്സ് റെ എടുക്കാനായി പോകുമ്പോഴാണിതുണ്ടായത്. പുറത്ത് വെച്ച് നടന്ന ആക്രമണങ്ങളൊന്നും വന്ദന അറിഞ്ഞിരുന്നില്ല. സംഭവം നടന്ന സമയത്ത് പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടുവെന്നും ഡോക്‍ടര്‍മാര്‍ ആരോപിച്ചു.