24 മണിക്കൂറിനിടെ 3.48 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4205 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് യാതൊരു അറുതിയുമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണസംഖ്യ വീണ്ടും നാലായിരത്തിലധികമായി.
രാജ്യത്ത് ഇതുവരെ 2,33,40,938 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4205 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 2,54,197 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്
ഒരു ദിവസത്തിനിടെ 3,55,338 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,98,82,642 പേർ ഇതുവരെ രോഗമുക്തരായി. 37,04,099 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 17.52 കോടി പേർ രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.