കുണ്ടറയിൽ അഞ്ചംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയും രണ്ട് മക്കളും മരിച്ചു
കൊല്ലം കുണ്ടറയിൽ അഞ്ചംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് കുട്ടികളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വയസ്സുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു
മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ എഡ്വേർഡും(40) കുടുംബവുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ വർഷ(26), മക്കളായ അലൻ(2), ആരവ്(മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിന് സമീപത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നുഇവർ
ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ചികിത്സക്ക് ശേഷം വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ വീട്ടിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് എഡ്വേർഡ് ഇവരെ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നത്

വീട്ടിലെത്തിയതു മുതൽ വർഷയും എഡ്വേർഡും തമ്മിൽ വഴക്ക് നടന്നിരുന്നതായി അയൽവാസികൾ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം അയൽവാസി ഇവരുടെ വീട്ടിൽ പാല് എത്തിച്ചിരുന്നു. അഞ്ചരയോടെ വീട്ടിലെത്തിയ ബന്ധു വിളിച്ചെങ്കിലും അരും പ്രതികരിച്ചില്ല. തുടർന്ന് വീട്ടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്തിയത്
കുട്ടികളെയും മാതാപിതാക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആലനും ആരവും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വർഷയും പിന്നീട് മരിച്ചു.