Monday, January 6, 2025
National

‘കേരളത്തിൽ ശത്രുക്കൾ, ത്രിപുരയിൽ ഒന്നിച്ചു, എന്നിട്ടും തകർന്നടിഞ്ഞു’; പരിഹാസവുമായി അമിത് ഷാ

തൃശൂരിലെ ജനശക്തി റാലിയിൽ പങ്കെടുക്കാനെത്തി അമിത് ഷാ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ് ജനശക്തി റാലിയെന്ന് അമിത്ഷാ പറഞ്ഞു. കമ്മ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യവും പുറംതള്ളിയെന്നും അമിത് ഷാ റാലിക്കിടെ പറഞ്ഞു. കേരളത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ബദ്ധവൈരികളാണെങ്കിൽ ത്രിപുരയിൽ പക്ഷേ ഒറ്റക്കെട്ടാണെന്ന് അമിത് ഷാ പരിഹസിച്ചു. നിലനിൽപിനായി ആദർശം വരെ ബലികഴിച്ചാണ് അവർ ത്രിപുരയിൽ ഒന്നിച്ചതെന്നും എന്നിട്ടും തകർന്നടിഞ്ഞുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ജാഥയിൽ മോദി ഭരണകാലത്തെ വികസന നേട്ടങ്ങൾ അമിത്ഷാ എണ്ണി പറഞ്ഞു. രാജ്യത്തെ സമ്പദ്വ്യവസ്ഥ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തിയെന്ന് അമിത് ഷാ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി വിഹിതം ഏറ്റവുമധികം ലഭിച്ച സംസ്ഥാനം കേരളമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പിഎഫ്‌ഐ നിരോധനം നേട്ടമായി അമിത്ഷാ ഉയർത്തിക്കാട്ടി.

ലൈഫ് മിഷനിൽ അമിത്ഷാ കേരള സർക്കാരിനെ വിമർശിച്ചു. ലൈഫ് മിഷൻ അഴിമതിയിൽ സർക്കാർ മുങ്ങിയെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ഇക്കാര്യത്തിൽ അറസ്റ്റിലായെന്നും അമിത് ഷാ കുറ്റപ്പെടുത്തു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സ്വർണ്ണക്കടത്ത് കേസിലും സിപിഐഎമ്മിനും സർക്കാരിനും മൗനമാണമെന്നും ചൂണ്ടിക്കാട്ടി. 2024 തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി പറയിക്കും. കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിയിലധികമാണ്. കേരളത്തിന്റെ ധനകാര്യ മന്ത്രി തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചു. സർക്കാർ സിപിഐഎം പ്രവർത്തകരെ പിൻവാതിലിലൂടെ നിയമിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ നീളുന്നു ആരോപണങ്ങൾ.

ബ്രഹ്‌മപുരം മാലിന്യ വിഷയത്തിലും അമിത്ഷാ സർക്കാരിനെ കുറ്റപ്പെടുത്തി. രണ്ടാം തീയതി കത്തിയ ഒരു തീ ഇന്ന് പന്ത്രണ്ടാം തീയതിയായിട്ടും കെടീത്താനായില്ലേയെന്നും അമിത് ഷാ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *