ത്രിപുര തെരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് ത്രിപുരയിൽ പ്രചാരണത്തിനെത്തും
ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ മത്സരം കടുത്ത തോടെ അവസാന ദിവസനങ്ങളിൽ നിരവധി താര പ്രചാരകരെ ഒന്നിച്ചു രംഗത്തിറക്കാനാണ് ബിജെപി യുടെ പദ്ധതി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുരയിൽ പ്രചാരണത്തിനെത്തും. മൂന്ന് റാലികളിൽ ആണ് ആഭ്യന്തര മന്ത്രി ഇന്ന് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തുന്നത്.
പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഇന്ന് ത്രിപുര യിൽ പ്രചരണം നടത്തും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ യും അസം മന്ത്രിമാരും എംപി മാരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത പ്രചരണം തുടരുകയാണ്. സിപിഎമ്മിന് വേണ്ടി പോൾ അംഗം പ്രകാശ് കാരാട്ട് ഇന്ന് പ്രചാരണത്തിനിറങ്ങും.വെസ്റ്റ് ത്രിപുരയിലെ ജെരാണിയായിലാണ് കരാട്ടിന്റെ പ്രചാരണ റാലി. കോണ്ഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകാൻ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, അതിർ രഞ്ജൻ ചൗദരി അടക്കമുള്ള നേതാക്കൾ ത്രിപുരയിൽ എത്തി.