Monday, April 14, 2025
National

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്ന് ഹർജി

 

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെൽ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. ഇരുപതിനായിരത്തിൽ അധികം വിദ്യാർഥികളാണ് യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയത്

മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് പഠനം തുടരാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോടും ദേശീയ മെഡിക്കൽ കമ്മീഷനോടും നിർദേശിക്കണമെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരം വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

യുദ്ധമുഖത്ത് നിന്ന് വരുന്നതിനാൽ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കുന്നതിനുള്ള ഇളവ് അനുവദിക്കമെന്നും ഹർജിയിൽ പറയുന്നു. ഹർജി മാർച്ച് 21ന് ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *