Monday, January 6, 2025
Kerala

ഓൺലൈൻ പഠന സൗകര്യത്തിന് പത്ത് കോടി; രണ്ട് ലക്ഷം ലാപ്‌ടോപ്പുകൾ വിദ്യാർഥികൾക്ക്

വിദ്യാർഥികളുടെ ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ പത്ത് കോടി രൂപ വകയിരുത്തി. വിദ്യാർഥികൾക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കും. പൊതു ഓൺലൈൻ പഠനസംവിധാനം നടപ്പാക്കും. വിദ്യാർഥികൾക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപീകരിക്കും

അധ്യാപകർ തന്നെ ക്ലാസെടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികൾ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ടെലി ഓൺലൈൻ കൗൺസിലിംഗിന് സംവിധാനമുണ്ടാക്കും. കൊവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കൗൺസിലിംഗ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും

ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്ക് പത്ത് കോടി രൂപ നീക്കി വെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മീഷൻ രൂപീകരിക്കും. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം.

Leave a Reply

Your email address will not be published. Required fields are marked *