വിദേശത്ത് നിന്ന് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം
കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാർഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.
വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും നിലവിൽ വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്ന് ചെയ്യാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.യുക്രൈനിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസമാകുന്നതാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ പുതിയ ഉത്തരവ്.