ഹൈക്കോടതി ഇടപെട്ടു; ഡൽഹി കലാപ കേസിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ഒടുവിൽ മോചനം
ഡൽഹി കലാപ കേസിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർഥികൾക്ക് മോചനം. ജാമ്യം ലഭിച്ച ജെ എൻ യുവിലെ നതാഷ നർവാൽ, ദേവാംഗന കലിത, ജാമിയ മില്ലിയ സർവകലാശാലയിലെ ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കാനാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്
ജാമ്യം അനുവദിച്ച് 36 മണിക്കൂർ കഴിഞ്ഞിട്ടും ജയിലിൽ നിന്ന് മോചനം വൈകുന്നുവെന്ന് കാണിച്ച് വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന ഹൈക്കോടതി വിദ്യാർഥികളെ എത്രയും വേഗം മോചിപ്പിക്കാനുള്ള നിർദേശം വിചാരണ കോടതിക്ക് നൽകുകയായിരുന്നു.
വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി മൂന്ന് പേർക്കും ജാമ്യം നൽകിയത്. ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവും ഹൈക്കോടതി ഉന്നയിച്ചിരുന്നു.