കോഴിക്കോട് നിർത്തിയിട്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു
കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വ്യാപാരിയായ കോഴിക്കോട് സ്വദേശി പ്രജീഷിന്റെ കാറാണ് കത്തിനശിച്ചത്. പുതിയ കാറാണിത്. സമീപത്തുള്ള ടർഫിൽ ഫുട്‌ബോൾ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്
നിർത്തിയിട്ട ശേഷം കളിക്കാനായി പോകുമ്പോഴാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.