Thursday, January 9, 2025
National

സിദ്ധിഖ് കാപ്പനടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം ഇ ഡി കേസെടുത്തു

ഹാത്രാസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കുർ റഹ്മാൻ, പോപുലർ ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ്, എം ഡി ആലം, കെ എ ഷരീഫ് എന്നിവർക്കെതിരെയാണ് ഇ ഡി കേസ്

ലക്‌നൗവിലെ പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങൾക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസിൽ നേരത്തെ ഷെരീഫിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷെരീഫ് ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവ് അതിക്കുർ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *