ബാബറി മസ്ജിദ് പൊളിച്ച കേസിൽ ഇന്ന് വിധി; അദ്വാനി ഉൾപ്പെടെ 48 പ്രതികൾ
അയോധ്യ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, കല്യാൺ സിംഗ്, ഉമാ ഭാരദി എന്നിവരുൾപ്പെടെ 48 പേരാണ് കേസിലെ പ്രതികൾ. ഇതിൽ 32 പേരാണ് ജീവനോടെയുള്ളത്.
എല്ലാ പ്രതികളോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം കല്യാൺ സിംഗ്, ഉമാ ഭാരതി എന്നിവർ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ കോടതിയിലെത്താൻ സാധ്യതയില്ല
1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് പൊളിച്ചത്. യുപിയിൽ രണ്ടിടങ്ങളിലായാണ് കേസിന്റെ വിചാരണ നടന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലക്‌നൗവിലും പ്രമുഖരായ പ്രതികളുടെ വിചാരണ റായ്ബറേലിയിലുമാണ് നടന്നത്.