ഹാത്രാസ് കേസിലെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം
ഹാത്രാസ് കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് പരിഗണിക്കുന്നു. കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കോടതി സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
കേസിന്റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡൽഹിയിലോ മുംബൈയിലേക്കോ കേസിന്റെ വിചാരണ മാറ്റണമെന്നാണ് ആവശ്യം. കേസിൽ യുപി സർക്കാരിൽ നിന്നും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്
യുപി ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. ഇതുവരെ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോടും നിർദേശിച്ചിട്ടുണ്ട്.