Saturday, October 19, 2024
Kerala

ഒടുവിൽ കാപ്പന്റെ പ്രഖ്യാപനം: എൽഡിഎഫ് വിടും, യുഡിഎഫിൽ ഘടകകക്ഷിയാകും

എൽ ഡി എഫ് വിടുമെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാപ്പൻ. യുഡിഎഫിൽ ഘടകകക്ഷിയാകും. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ കെ ശശീന്ദ്രൻ എൽ ഡി എഫിൽ ഉറച്ചു നിന്നോട്ടെ. പാറ പോലെ ഉറച്ചു നിൽക്കട്ടെയെന്നും മാണി സി കാപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published.