ചെന്നിത്തലക്കൊപ്പം വേദി പങ്കിട്ട് മേജർ രവി; ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തു
സംവിധായകൻ മേജർ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. തൃപ്പുണിത്തുറയിൽ നടന്ന സ്വീകരണ പരിപാടിയിലാണ് മേജർ രവി പങ്കെടുത്തത്. ചെന്നിത്തലയും ഹൈബി ഈഡനും ചേർന്ന് മേജർ രവിയെ സ്വാഗതം ചെയ്തു
മേജർ രവി നേരത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേരുമെന്ന് വാർത്തകൾ വന്നിരുന്നു. മേജർ രവിയുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തലയും പിന്നീട് സ്ഥിരീകരിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ പ്രചാരകനായിരുന്നു മേജർ രവി. എന്നാൽ അടുത്തിടെ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തുവന്നിരുന്നു.