മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി
കർണാടക മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനി ചാന്തി ശേഖറിനെയാണ് കാണാതായത്.
കുളിക്കാൻ ഇറങ്ങിയ ഭർത്താവും മകനും ഒഴുക്കിൽപ്പെട്ടത് കണ്ട യുവതി പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഭർത്താവിനെയും മകനെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
പുഴയിൽ അഗ്‌നിരക്ഷാ സേനയും, പോലീസും തെരച്ചിൽ തുടരുകയാണ്. ബന്ധുക്കളായ 14 അംഗ സംഘം ഇന്നലെ വൈകിട്ടാണ് മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയത്.