കണ്ണൂർ രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
കണ്ണൂർ ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടത്. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്. കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.