Friday, April 11, 2025
National

ആന്ധ്രയിൽ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി, അമ്പതോളം പേരെ കാണാതായി

 

ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ. കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ടും കെട്ടിടങ്ങൾ തകർന്നും മരിച്ചവരുടെ എണ്ണം 30 ആയി. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്തായി 15,000 തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇവിടെ കുടുങ്ങിയത്. വ്യോമസേനയും നാവിക സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അനന്ത്പൂരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു. നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസ് ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *