എന്റെ കൊച്ചി ചാരിറ്റി സംഘടനയിലെ പ്രവർത്തകരെ ആനക്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി
കുട്ടമ്പുഴ ആനക്കയം പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി. മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളെയാണ് കാണാതായത്. പീറ്റർ, വൈശാഖ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.
എന്റെ കൊച്ചി എന്ന ചാരിറ്റി സംഘടനയിലെ പ്രവർത്തകരാണ് ഒഴുക്കിൽപ്പെട്ടത്. പൂയംകുട്ടിപുഴയും, ഇടമലയാർ പുഴയും സംഗമിക്കുന്ന സ്ഥലമായതിനാൽ ശക്തമായ അടിയൊഴുക്കുണ്ട്. ഇവിടെ ഇതിന് മുൻപും നിരവധിപേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്
അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ അത് ഗൗനിക്കാതെ പുഴയിൽ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.