Saturday, January 4, 2025
National

ലെവാന ഹോട്ടൽ തീപിടിത്തം: 19 ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സസ്പെൻഡ് ചെയ്തു

ഹോട്ടൽ ലെവാന സ്യൂട്ട് തീപിടിത്തക്കേസിൽ ഉത്തർപ്രദേശ് സർക്കാരിൻ്റെ നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം അഞ്ച് സർക്കാർ വകുപ്പുകളിലെ 19 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നാല് പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ തീപിടിത്ത ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സെപ്തംബർ 5ന് ഉണ്ടായ തീപിടിത്തത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യോഗി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ലഖ്‌നൗ പൊലീസ് കമ്മീഷണർ എസ്.ബി ഷിരാദ്‌കറും കമ്മീഷണർ (ലക്‌നൗ ഡിവിഷൻ) റോഷൻ ജേക്കബും അടങ്ങുന്ന രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

ലഖ്‌നൗവിലെ ഹോട്ടൽ തീപിടിത്തത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടും അനാസ്ഥയും കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ്, ഊർജ വകുപ്പ്, നിയമന വകുപ്പ്, ലഖ്‌നൗ വികസന അതോറിറ്റി (എൽഡിഎ), എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *