രാഷ്ട്രീയ പ്രവേശനം?; നടൻ വിജയ് ആരാധക സംഘടനാ ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെ, നടൻ വിജയ്, ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ ഒൻപത് മണി മുതൽ ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടികാഴ്ച. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിയ്ക്കും.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും ഉന്നത വിജയം നേടിയ കുട്ടികളെ തെരഞ്ഞെടുത്ത് അവാർഡ് നൽകിയതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയായത്. പണം വാങ്ങി വോട്ടുചെയ്യരുതെന്ന വിജയുടെ ആഹ്വാനവും രാഷ്ട്രീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. സിനിമയിൽ നിന്നും അവധിയെടുത്ത്, 2026 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് വിജയുടെ പ്രവർത്തനങ്ങളെന്നും അഭ്യൂഹങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് ഭാരവാഹികളുമായി ചർച്ച വിജയ് ചർച്ച നടത്തുന്നത്.