രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകർ സമരത്തിലേക്ക്; പിന്തുണ തേടി അമിത് ഷായും എത്തുന്നു
രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ നിരാഹാര സമരത്തിനൊരുങ്ങുന്നു. ചെന്നൈയിൽ ഞായറാഴ്ച മുതലാണ് ആരാധകർ നിരാഹാര സമരം ആരംഭിക്കുന്നത്. രജനി മക്കൾ മൻട്രം ഭാരവാഹികളും നിരാഹാര സമരത്തിൽ പങ്കെടുക്കും
അതേസമയം രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിൽ എത്തും. അടുത്താഴ്ചയാണ് അമിത് ഷാ തമിഴ്‌നാട്ടിലെത്തുന്നത്. ചെന്നൈയിൽ രജനികാന്തിന്റെ വീട്ടിലെത്തി അമിത് ഷാ ചർച്ച നടത്തും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കണമെന്നും പ്രചാരണത്തിൽ സജീവമാകണമെന്നും അമിത് ഷാ ആവശ്യപ്പെടും
ചെന്നൈ വള്ളുവർ കോട്ടത്താണ് ആരാധകർ നിരാഹാരം തുടങ്ങുന്നത്. പോയ്‌സ് ഗാർഡനിലെ വസതിക്ക് മുന്നിൽ ആരാധകർ പ്രതിഷേധം ശക്തമാക്കിയതോടെ രജനി കുടുംബത്തോടൊപ്പം ഫാം ഹൗസിലേക്ക് മാറി താമസിക്കുകയാണ്.