രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു വിജയ്
ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ പേര് മാറ്റി രാഷ്ട്രീയ സംഘടനയാക്കി മാറ്റാന്‍ വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയതായാണ് പുതിയ വാർത്ത.
പാർട്ടി ജനറല്‍ സെക്രട്ടറിയായി ചന്ദ്രശേഖറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.പ്രസിഡന്റായി പത്മനാഭന്‍, ട്രഷറര്‍ ആയി ശോഭ എന്നിവരുടെയും പേരുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ യെക്കം എന്നപേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. വിജയ് മക്കള്‍ യെക്കം എന്ന ഫാന്‍സ് അസോസിയേഷനാണ് രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ പോകുന്നത്.