Tuesday, April 15, 2025
National

ഫെബ്രുവരി 18ന് 12 ചീറ്റകൾ ഇന്ത്യയിലെത്തും; അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ എത്തിക്കും

പ്രൊജക്റ്റ് ചീറ്റയുടെ രണ്ടാംഘട്ടത്തിന്റെ ഭാ​ഗമായി ഫെബ്രുവരി 18ന് കൂടുതൽ പുള്ളിപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കും. 7 ആൺ, 5 പെൺ പുള്ളിപ്പുലികളെയാണ് കൊണ്ടുവരുക. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്.

പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ സെപ്തംബറിൽ എട്ട് ചീറ്റകളെ നമീബയയിൽ നിന്നും എത്തിച്ചിരുന്നു. 1952 ലാണ് ചീറ്റകൾ ഇന്ത്യയിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായത്. ആഗോളതലത്തിൽ ആദ്യമായി ചീറ്റ പോലുള്ള മൃഗങ്ങളുടെ ഭൂഖണ്ഡാനന്തര കൈമാറ്റം നടന്നത്.

കുറച്ച് മാസങ്ങൾക്കുള്ളിൽ 14 മുതൽ 16 ചീറ്റകളെ കൂടി ഇന്ത്യയിലേക്കെത്തിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. വന്യ ജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് നമീബയിൽ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *