Monday, January 6, 2025
National

ആഭ്യന്തര വിമാന യാത്രാ നിരക്ക് ഇനി വിമാന കമ്പനികൾ തീരുമാനിക്കും; നിയന്ത്രണം നീങ്ങുന്നു

ദില്ലി: ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനി വിമാന കമ്പനികൾ നിശ്ചയിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലുള്ള സർക്കാർ ഇടപെടൽ ഓഗസ്റ്റ് 31 ഓടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. ഇതോടെ ആഭ്യന്തര  സർവീസുകളിൽ ഒരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ നിരക്ക് വിമാന കമ്പനികൾ തന്നെ നിശ്ചയിക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിൽ ഇടപെട്ട് തുടങ്ങിയത്. യാത്ര ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരുന്നത്. ടിക്കറ്റ് നിരക്ക് വലിയ തോതിൽ കുറച്ച് മറ്റ് വിമാന കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്നത് തടയാനും അമിത ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് ഒഴിവാക്കാനുമായിരുന്നു കൊവിഡിന് പിന്നാലെ സർക്കാരിന്റെ ഇടപെടൽ. 

Leave a Reply

Your email address will not be published. Required fields are marked *