Thursday, January 9, 2025
National

ടെലികോം കമ്പനികൾക്ക് സ്പെക്ട്രം കുടിശ്ശികയിൽ 4 വർഷത്തെ മോറട്ടോറിയം

ന്യൂഡെൽഹി: പ്രതിസന്ധിയിലായ ടെലികോം മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു. ഇതുപ്രകാരം ടെലികോം കമ്പനികൾക്ക് അവരുടെ ദീർഘകാല കുടിശ്ശിക അടയ്ക്കുന്നതിന് ഇളവ് നൽകുന്നു. 2022 ഏപ്രിലിൽ അടയ്‌ക്കേണ്ടുന്ന സ്പെക്ട്രം ഇൻസ്‌റ്റാൾമെന്റിന് ഒരു വർഷത്തെ മൊറട്ടോറിയം പാക്കേജിൽ ഉൾപ്പെടുന്നു എന്നും എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു.

കുടിശ്ശിക ഇനത്തിൽ സർക്കാരിന് ഒരു വലിയ തുക കടപ്പെട്ടിരിക്കുന്ന വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് പാക്കേജ്.

മന്ത്രിസഭ അംഗീകരിച്ച ദുരിതാശ്വാസ പാക്കേജിൽ, ടെലികോം കമ്പനികൾക്ക് അവരുടെ നാല് വർഷത്തെ മൊറട്ടോറിയം ഉള്ള സ്‌പെക്ട്രം കുടിശ്ശികയുടെ പലിശ സർക്കാർ ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *