വൻ മയക്കുമരുന്ന് വേട്ട: ഡൽഹിയിൽ 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിൽ
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 2500 കോടി രൂപയുടെ ഹെറോയിനുമായി നാല് പേർ പിടിയിലായി. 354 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്
അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ചതാണ് ഹെറോയിൻ. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് കണ്ടെയ്‌നറുകളിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.