ബംഗളൂരു വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട; 13 കോടിയുടെ മയക്കുമരുന്ന് ഡിആർഐ പിടികൂടി
ബംഗളൂരു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ഡിആർഐ സംഘം പിടികൂടി. ഫോട്ടോ ഫ്രെയിമുകളിലും ആൽബത്തിലുമായി ഒളിപ്പിച്ച് ബംഗളൂരുവിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് ഇവ ഡിആർഐ പിടികൂടിയത്
ഫോട്ടോ ഫ്രെയിംസ് സാധാരണയിൽനിന്ന് വ്യത്യസ്തമായി കട്ടിയുള്ളതായി അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സ്യൂഡോഫെഡ്രിൻ ആണ് ഇതിൽ ഒളിപ്പിച്ചുവച്ചിരുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ 13 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.