സുൽത്താൻ ബത്തേരിയിൽ മുക്കാൽ കോടി രൂപയുടെ പാൻമസാല വേട്ട; രണ്ടു പേർ പിടിയിൽ
സുൽത്താൻ ബത്തേരിയിൽ വാഹന പരിശോധനക്കിടെ എക്സൈസ് നിരോധിതപാൻമസാല പിടികൂടി. മൈസൂരിൽ നിന്നും സ്ഥാനത്തേക്ക് ദോസ്ത് ഗുഡ്സ് വാഹനത്തിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75000 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിൻ്റെ ഡ്രൈവർ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി അജ്മൽ (25) ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻ്റലിജൻ്റ്സും, ബത്തേരി എക്സൈസ് റെയിഞ്ചും ചേർന്നാണ് നിരോധിത പാൻ മസാല പിടികൂടിയത്. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ.സുനിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.രമേഷ്, പി എസ് വിനീഷ്, കെ.ജിശശികുമാർ ,സി ഇ ഒ മാരായ എ.എസ് അനീഷ് ,പി.കെ.മനോജ് കുമാർ, അനിൽകുമാർ കെ.കെ., അമൽതോമസ്.എം പി.ഡ്രൈവർ വീരാൻ കോയ എന്നിവർ ചേർന്നാണ് നിരോധിത പാൻ മസാല പിടികൂടിയത്.