Saturday, October 19, 2024
National

ശ്മശാനങ്ങളിലെത്തുന്ന മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന സംഘം യുപിയിൽ അറസ്റ്റിൽ

 

ശ്മശാനങ്ങൾ കേന്ദ്രീകരിച്ച് മൃതശരീരങ്ങളിലെ വസ്ത്രങ്ങൾ മോഷ്ടിച്ചിരുന്ന ഏഴംഗ സംഘം ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഭാഗ്പതിലാണ് സംഭവം. മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങൾ എന്നിവയാണ് ഇവർ കൈക്കലാക്കിയിരുന്നത്.

സംഘത്തിന്റെ പക്കൽ നിന്ന് 520 പുതപ്പുകൾ, 127 കൂർത്തകൾ, 52 സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇവ അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയോറിലെ ഒരു കമ്പനിയുടെ ലേബലിൽ വിൽപ്പനക്ക് എത്തിക്കുകയാണ് ഇവർ ചെയ്തിരുന്നത്.

പ്രദേശത്തെ ചില വസ്ത്രവ്യാപാരികളുമായി ഇവർക്ക് കരാറുമുണ്ടായിരുന്നു. വസ്ത്രങ്ങൾ എത്തിച്ചു നൽകാൻ സംഘത്തിലെ അംഗങ്ങൾക്ക് ദിവസേന 300 രൂപ വീതം വ്യാപാരികൾ നൽകിയിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ഇവർ ഇതേ തൊഴിൽ ചെയ്തുവരികായണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ശ്മശാനങ്ങളിലെത്തുന്ന മൃതശരീരങ്ങളുടെ എണ്ണം വർധിച്ചത് ഇവർക്ക് ലാഭകരമാകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.