Thursday, October 17, 2024
Kerala

കൊവിഡ് ചികിത്സക്ക് ജനറൽ വാർഡിൽ പരമാവധി 2645 രൂപ ഈടാക്കാം; ചികിത്സാ നിരക്ക് ഏകീകരിച്ച് സർക്കാർ

 

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും അടക്കം 2645 രൂപ മാത്രമേ ഈടാക്കാവു എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ജനറൽ വാർഡിൽ ഒരു ദിവസം ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവുവെന്നും വിജ്ഞാപനത്തിൽ പറയുന്നു

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിംഗ് ചാർജ് തുടങ്ങി 2645 രൂപ മാത്രമേ ജനറൽ വാർഡുകളിൽ ഈടാക്കാൻ പാടുള്ളു.

സിടി സ്‌കാൻ അടക്കമുള്ള പരിശോധനകൾക്ക് അധിക ചാർജ് ഈടാക്കാം. ഐസിയുവിൽ ആണെങ്കിൽ രോഗിക്ക് അഞ്ച് പിപിഇ കിറ്റുകൾ വരെ ആകാം. ഇവയുടെ പരാമവധി വിൽപ്പന വിലയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ല

അധിക നിരക്ക് ഈടാക്കിയാൽ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയിൽ നിന്ന് ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു

Leave a Reply

Your email address will not be published.