ബംഗാളിൽ വോട്ടെടുപ്പിനിടെ നടന്ന വെടിവെപ്പ്: അമിത് ഷാ രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ്
ബംഗാളിൽ വോട്ടെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിയേറ്റ് അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബിജെപിയുടെ ശ്രമങ്ങൾ ബംഗാളിൽ നടക്കാതെ വന്നപ്പോൾ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് തൃണമൂൽ എംപി സൗഗത റോയി പറഞ്ഞു
ആക്രമണത്തിന് നേതൃത്വം കൊടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സൗഗത റോയി പറഞ്ഞു. ബിജെപിയുടെ ഇത്തരം ശ്രമങ്ങൾക്ക് കേന്ദ്രസേനയും പിന്തുണ നൽകുന്നു. അമിത് ഷായുടെ നേതൃത്വത്തിൽ വലിയ ഗൂഢാലോചന നടന്നു. ആഭ്യന്തര മന്ത്രി പദവിയിൽ തുടരാൻ അമിത് ഷായ്ക്ക് യോഗ്യതയില്ലെന്നും സൗഗത റോയി പറഞ്ഞു.
ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിലാണ് വെടിവെപ്പ് നടന്നത്.