വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട്, പോളിംഗ് ശതമാനത്തിൽ കൃത്രിമം: ഗുരുതര ആരോപണവുമായി തൃണമൂൽ
പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. വോട്ടിംഗ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു.
സംഭവിക്കുന്നത് എന്താണെന്ന ചോദ്യം ട്വീറ്റ് ചെയ്ത് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തിട്ടുണ്ട്. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ വോട്ടിംഗ് ശതമാനം എങ്ങനെയാണ് കുറഞ്ഞതെന്ന് വിശദീകരിക്കാമോ, അടിയന്തരമായി ഇടപെടണമെന്നും തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു
വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്നും തൃണമൂൽ ആരോപിച്ചു. തൃണമൂലിന് വോട്ട് ചെയ്തിട്ടും വിവിപാറ്റിൽ കാണുന്നത് ബിജെപിയുടെ ചിഹ്നമാണെന്നും വിവിധ വോട്ടർമാർ ആരോപിക്കുന്നുണ്ട്.